റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എം. കെ. പ്രസാദിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു

January 17, 2022 - 11:29 am

കൊച്ചി : പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. എം. കെ. പ്രസാദിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ നേതാവായും സമരങ്ങളുടെ മാർഗദർശിയായും പ്രൊഫ. പ്രസാദ് ചരിത്രത്തിൽ ഇടം പിടിക്കുന്ന സംഭാവനകളാണ് നൽകിയത്. നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുളള അദ്ദേഹം അദ്ധ്യാപകനെന്ന നിലയിലും ആദരം നേടി.

എം. കെ പ്രസാദിന്റെ വിയോഗത്തിലൂടെ പരിസ്ഥിതി, സാംസ്ക്കാരിക മേഖലകളിലെ സജീവ സാന്നിധ്യമാണ് ഇല്ലാതാകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു എം. കെ. പ്രസാദിൻ്റെ അന്ത്യം. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ അധ്യക്ഷനാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *