റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നളന്ദയില്‍ വ്യാജമദ്യദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം പതിമൂന്നായി

January 17, 2022 - 11:32 am

നളന്ദ: ബിഹാറിലെ നളന്ദയില്‍ വ്യാജമദ്യദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം പതിമൂന്നായി. നേരത്തെ എട്ട് പേരാണ് വ്യാജ്യമദ്യ ദുരന്തത്തില്‍ മരിച്ചത്. സംഭവത്തിനുശേഷം പ്രദേശത്ത് സുരക്ഷാസേനയെ വിന്യസിപ്പിച്ചു. വ്യാജമദ്യം നശിപ്പിക്കുന്നതിനുവേണ്ടിയുള്ള തിരച്ചില്‍ പ്രദേശത്ത് നടക്കുന്നുണ്ട്. ശനിയാഴ്ചയാണ് സംഭവമുണ്ടായത്. മരിച്ച 13 പേരും വ്യാജമദ്യം കുടിച്ചാണ് മരിച്ചതെന്നാണ് ഇതുവരെയുള്ള വിവരമെന്ന് നളന്ദ ജില്ലാ ഭരണകൂടം അറിയിച്ചു. മരിച്ചവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. സംഭവത്തില്‍ ആറ് എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു. അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ഇതുവരെ 184 ലിറ്റര്‍ വ്യാജമദ്യം പിടികൂടി. 255 ലിറ്റര്‍ വിദേശമദ്യവും പിടിച്ചെടുത്തു. 34 പേര്‍ ജില്ലയില്‍ അറസ്റ്റിലായി.

വ്യാജമദ്യവില്‍പ്പനയെക്കുറിച്ച് തങ്ങള്‍ പോലിസിനെ നേരത്തെ അറിയിച്ചിരുന്നുവെന്നും അവര്‍ നടപടിയെടുത്തില്ലെന്നും പോലിസാണ് ദുരന്തത്തിന് ഉത്തരവാദികളെന്നും മരിച്ചവരുടെ ബന്ധുക്കള്‍ പറഞ്ഞു. വീഴ്ചവരുത്തിയ സോഹ്സാരിയ സ്റ്റേഷന്‍ ഇന്‍ ചര്‍ജ് സുരേഷ് പ്രസാദിനെ നളന്ദ എസ്പി അശോക് മിശ്ര സസ്പെന്‍ഡ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *