റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡിപി.ആര്‍ പ്രസിദ്ധീകരിച്ചു

January 16, 2022 - 8:10 am

തിരുവനന്തപുരം : സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഡിപിആര്‍ പ്രസിദ്ധീകരിച്ചു. നിയമസഭാ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ഡി.പിആറിന്‌ 3773പേജുകളുണ്ട്‌. വിശദമായ പദ്ധതി റിപ്പോര്‍ട്ടുപ്രകാരം 2025-2026ല്‍ പദ്ധതി കമ്മീഷന്‍ ചെയ്യും. ഒരു ട്രെയിനില്‍ 9 കോടച്ചുകളിലായി 675 പേര്‍ക്ക്‌ യാത്ര ചെയ്യാം. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ടൂറിസ്‌റ്റുകള്‍ക്കായി പ്രത്യേക ട്രെയിന്‍ സംവിധാനവും ഏര്‍പ്പെടുത്തും.

പദ്ധതിയില്‍ ട്രക്കുകള്‍ക്കായി കൊങ്കണ്‍ മാതൃകയില്‍ റോറോ സര്‍വീസും ഉണ്ടാകും ഇതിലൂടെ 480 ട്രക്കുകള്‍ ഒരു സമയം കൊണ്ടുപോകാനാകും. ആദ്യഘട്ടത്തില്‍ തന്നെ കെ.റെയിലിനെ നെടുമ്പാശേരി എയര്‍പോര്‍ട്ടുമായി ബന്ധിപ്പിക്കുമെന്നും ഡിപി.ആറില്‍ പറയുന്നു. ട്രാഫിക്ക്‌ സര്‍വേ, ജിയോ ടെക്‌നിക്കല്‍ ഇന്‍വെസ്‌റ്റിഗേഷന്‍ റിപ്പോര്‍്‌ട്ട്‌,ടോപ്പോഗ്രാഫിക്ക് സര്‍വേ തുടങ്ങി ആറുഭാഗങ്ങള്‍ അടങ്ങുന്നതാണ്‌ റിപ്പോര്‍ട്ട്‌ .പദ്ധതിക്കായി പൊളിക്കേണ്ട കെട്ടിടങ്ങളുടെ വിശദാംശങ്ങളും ചിത്രങ്ങളും റിപ്പോര്‍ട്ടില്‍ അടങ്ങിയിട്ടുണ്ട്‌. പദ്ധതി പ്രദേശത്തെ സസ്യജാലങ്ങളെക്കുറിച്ചുളള പഠനവും റിപ്പോര്‍ട്ടും ഡിപിആറില്‍ ഉള്‍പ്പെടുന്നു.

കേരള റെയല്‍വേ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിനുവേണ്ടി സിസിട്ര എന്ന ഏജന്‍സിയാണ്‌ ഡിപിആരും ഫീസിബിലിറ്റി റിപ്പോര്‍ട്ടും തയ്യാറാക്കിയിരിക്കുന്നത്‌.. സെമിഹൈസ്‌പീഡ്‌ കോറിഡോര്‍ ഫ്രം തിരുവനന്തപുരം ടു കാസര്‍കോഡ്‌ എന്നാണ്‌ പ്രോജക്ടിന്റെ പേര്‌. കേരളത്തില്‍ നിലവിലുളള റെയില്‍-റോഡ്‌ ഗതാഗത സംവിധാനങ്ങള്‍ ജനസംഖ്യയുമായി തട്ടിച്ചുനോക്കുമ്പോള്‍ തീര്‍ത്തും അപര്യാപ്‌തമാണെന്ന്‌ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു അയല്‍ സംസ്ഥാനങ്ങളില്‍ ഉളളതിനേക്കാള്‍ 30 മുതല്‍ 40 ശതമാനം വരെ സഞ്ചാരവേഗം കേരളത്തില്‍ കുറവാണെന്നും അതിനാല്‍ ഇത്തരം ഒരു പദ്ധതി ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പോര്‍ട്ടുപ്രകാരം പദ്ധതിക്ക്‌ 1226.45 ഹെക്ടര്‍ ഭൂമി ആവശ്യമാണ്‌. ഇതില്‍ 1074.19 ഹെക്ടര്‍ സ്വകാര്യ വ്യക്തികളില്‍ നിന്നും 107.98 ഹെക്ടര്‍ സര്‍ക്കാരില്‍ നിന്നും 44.28 ഹെക്ടര്‍ ഇന്ത്യന്‍ റെയില്‍വേയില്‍ നിന്നും കണ്ടെത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *