മദ്യപിച്ചെത്തിയ സൈനികനായ മകൻ അമ്മയെ ക്രൂരമായി മർദ്ദിച്ചു

ആലപ്പുഴ: മദ്യപിച്ചെത്തിയ മകൻ അമ്മയെ ക്രൂരമായി മർദ്ദിച്ചു അവശയാക്കി. ആലപ്പുഴ ഹരിപ്പാട് സ്വദേശി സൈനികനായ സുബോധ് ആണ് മദ്യപിച്ചെത്തി അമ്മയെ മർദിച്ചിത്. 70 വയസ്സുള്ള ശാരദയാണ് മർദ്ദനത്തിനിരയായത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അമ്മയെ അസഭ്യം പറ‍ഞ്ഞുകൊണ്ട് സുബോധ് മർദ്ദിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ സുബോധിനെ കരീലക്കുളങ്ങര പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശവാസികളുടെ മൊഴിയെടുത്ത ശേഷമായിരിക്കും കേസിൽ മറ്റു നടപടികൾ സ്വീകരിക്കുക.

Share
അഭിപ്രായം എഴുതാം