ഛണ്ഡീഗഡ്: പ്രതിഷേധത്തെത്തുടര്‍ന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാര്‍ 20 മിനിറ്റ് മേല്‍പ്പാലത്തില്‍ കുടുങ്ങിയ സംഭവത്തില്‍ സുരക്ഷാവീഴ്ച ഇല്ലെന്നു പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി. നിശ്ചയിച്ച പരിപാടിയില്‍ പങ്കെടുക്കാതെ പ്രധാനമന്ത്രിക്കു മടങ്ങിപ്പോകേണ്ടി വന്നതില്‍ മുഖ്യമന്ത്രി ഖേദം പ്രകടിപ്പിച്ചു. ”പ്രതിഷേധക്കാര്‍ ഇരുന്നിടത്ത് എത്തുന്നതിനു മുമ്പുതന്നെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം നിര്‍ത്തിയിരുന്നു. പ്രതിഷേധക്കാരെ നീക്കാന്‍ 10-20 മിനിറ്റുകളെങ്കിലും വേണ്ടിവരുമായിരുന്നു.പ്രധാനമന്ത്രിയെ ഇക്കാര്യം അറിയിക്കുകയും മറ്റൊരു പാത നിര്‍ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍, മടങ്ങിപ്പോകാനാണ് അദ്ദേഹം തീരുമാനിച്ചത്.”-ചന്നി പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇന്നത്തെ സംഭവത്തിന്റെ പേരില്‍ ഉദ്യോഗസ്ഥരെ ആരെയും സസ്പെന്‍ഡ് ചെയ്യില്ലെന്നും ചന്നി വ്യക്തമാക്കി.
ന
റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

