റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒമിക്രോൺ വ്യാപനം വർദ്ധിക്കുന്നു : പുതുവത്സരാഘോഷം കരുതലോടെ വേണമെന്ന് മന്ത്രി വീണാ ജോർജ്

December 31, 2021 - 8:15 am

തിരുവനന്തപുരം ∙ ഒമിക്രോൺ വ്യാപനം വർധിച്ചുവരുന്ന സാഹചര്യത്തിൽ പുതുവത്സരാഘോഷം കരുതലോടെ വേണമെന്നു മന്ത്രി വീണാ ജോർജ് നിർദേശിച്ചു. കടകൾ, ഷോപ്പിങ് മാളുകൾ, ഹോട്ടലുകൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ പോകുന്നവരും ജാഗ്രത പുലർത്തണം. ചുരുങ്ങിയ ദിവസം കൊണ്ടു വേഗത്തിൽ പടരുന്ന വകഭേദമാണ് ഒമിക്രോൺ.

മുതിർന്ന പൗരന്മാരും അനുബന്ധ രോഗമുള്ളവരും കേരളത്തിൽ കൂടുതലുള്ളതിനാൽ മരണസാധ്യതയുണ്ട്. വാക്‌സീൻ എടുത്തവർക്കു ഗുരുതരാവസ്ഥ കുറവാണെങ്കിലും അതു നൽകുന്ന പ്രതിരോധശേഷി മറികടക്കാനും രണ്ടാമതും വൈറസ് ബാധിക്കാനും മറ്റു വകഭേദങ്ങളെക്കാൾ സാധ്യതയുണ്ട്. ഓഫിസുകൾ, തൊഴിലിടങ്ങൾ, സ്കൂളുകൾ, മാർക്കറ്റുകൾ, കടകൾ, പൊതുഗതാഗത ഇടങ്ങൾ എന്നിവിടങ്ങളിലെല്ലാം വായു സഞ്ചാരം ഉറപ്പാക്കണം. കടകളിൽ അകലം പാലിക്കണം. ആൾക്കൂട്ടത്തിൽ പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ലോ റിസ്ക് രാജ്യങ്ങളിൽ നിന്ന് എത്തി സ്വയം നിരീക്ഷണത്തിൽ കഴിയുന്നവർ 7 ദിവസം വീടുകളിൽ കഴിയുന്നതാണു നല്ലതെന്നു മന്ത്രി വീണ നിർദേശിച്ചു. ഇവർ പൊതുചടങ്ങുകളിൽ പങ്കെടുക്കുകയോ പൊതുഗതാഗതം ഉപയോഗിക്കുകയോ ചെയ്യരുത്. രോഗലക്ഷണങ്ങളുണ്ടെങ്കിൽ സ്വയം നിരീക്ഷണത്തിൽ പോവുകയും ആരോഗ്യപ്രവർത്തകരെ വിവരം അറിയിക്കുകയും വേണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *