റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കണ്ണൂര്‍ സര്‍വകലാശാല വൈസ്‌ ചാന്‍സലര്‍ നിയമന കേസില്‍ ഗവര്‍ണര്‍ക്ക് ഹൈക്കോടതി നോട്ടീസ്‌

December 30, 2021 - 10:21 am

തിരുവനന്തപുരം :സര്‍വകലാശാല ചാന്‍സലര്‍ പദവി ഏറ്റെടുക്കാനില്ലെന്ന്‌ ആവര്‍ത്തിച്ച്‌ ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ഖാന്‍.കണ്ണൂര്‍ സര്‍വകലാശാല വൈസ്‌ ചാന്‍സലര്‍ നിയമന കേസില്‍ ഹൈക്കോടതി ചാന്‍സലര്‍ക്കയച്ച നോട്ടീസ്‌ സര്‍ക്കാരിലേക്കയക്കാനും ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചു. ഹൈക്കോടതി നോട്ടീസയച്ചത്‌ ചാന്‍സലര്‍ക്കാണെന്നും താന്‍ ഡിസംബര്‍ 8 മുതല്‍ ചാന്‍സലറല്ലെന്നും ഗവര്‍ണര്‍ മാദ്ധ്യമങ്ങളോട്‌ പറഞ്ഞു.

ഹൈക്കോടതി നോട്ടീസ്‌ ഓഫീസില്‍ കിട്ടിയതായും അത്‌ സര്‍ക്കാരിന്‌ കൈമാറാന്‍ നിര്‍ദ്ദേശിച്ചതായും അദ്ദേഹം പറഞ്ഞു. നോട്ടീസില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനം എടുക്കട്ടെ. സര്‍വകലാശാലകളില്‍ നിന്ന്‌ ചാന്‍സലറുടെ പരിഗണനക്കുവരുന്ന ഫയലുകള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക്‌ കൈമാറാനും ഗവര്‍ണര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. കണ്ണൂര്‍ വി.സിയായി ഡോ. ഗോപിനാഥ്‌ രവീന്ദ്രന്‌ പുനര്‍നിയമനം നല്‍കിയത്‌ ചോദ്യം ചെയ്‌തുളള കേസലാണ്‌ ഹൈക്കോടതിയുടെ നോട്ടീസ്‌ .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *