റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡല്‍ഹിയില്‍ ഇന്നു മുതല്‍ രാത്രി കര്‍ഫ്യൂ

December 27, 2021 - 10:54 am

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനം ഉള്‍പ്പെടുന്ന ഡല്‍ഹിയില്‍ ഇന്നു മുതല്‍ രാത്രി കര്‍ഫ്യൂ നിലവില്‍ വരും. രാത്രി പതിനൊന്നിനു തുടങ്ങുന്ന കര്‍ഫ്യൂ പുലര്‍ച്ചെ അഞ്ചുവരെ നീളും. 24 മണിക്കൂറിന്റെ ഇടവേളയില്‍ കോവിഡ് ബാധിതരുടെ എണ്ണം 16 ശതമാനം വര്‍ധിച്ച സാഹചര്യത്തിലാണു നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നത്. പുതിയ ഭീഷണിയുടെ പശ്ചാത്തലത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍, മാളുകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനം ഉള്‍പ്പെടെ നിയന്ത്രിച്ചേക്കും. മധ്യപ്രദേശില്‍ രാത്രി 10 മുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണു രാത്രി കര്‍ഫ്യൂ. ആവശ്യമെങ്കില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നു മുഖ്യമന്ത്രി ശിവ്രാജ്സിങ് ചൗഹാന്‍ അറിയിച്ചു.

അതിനിടെ ആശങ്ക ഇരട്ടിയാക്കി രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണവും പെരുകുകയാണ്. പട്ടികയില്‍ മുന്നിലുള്ള മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം പുതുതായി 31 പേരില്‍ രോഗബാധ സ്ഥിരീകരിച്ചു. ഇതില്‍ രണ്ടുപേരൊഴികെ ലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചിരുന്നില്ല. ഇതോടെ സംസ്ഥാനത്തെ ആകെ ഒമിക്രോണ്‍ ബാധിതര്‍ 141 ആയി. ഇന്നലെ രാവിലത്തെ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഡല്‍ഹി (79), ഗുജറാത്ത് (43), തെലങ്കാന (41), തമിഴ്നാട് (34), കര്‍ണാടക (31) എന്നിവിടങ്ങളിലാണു രോഗികള്‍ കൂടുതല്‍. 57 രോഗികളുമായി കേരളവും പട്ടികയിലുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *