റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജയിമറിയാതെ ഈസ്റ്റ് ബംഗാള്‍

December 24, 2021 - 11:26 am

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ എട്ടാം സീസണിലെ എട്ടാം മത്സരം കഴിഞ്ഞപ്പോഴും ജയമില്ലാതെ ഈസ്റ്റ് ബംഗാള്‍. ഹൈദരാബാദ് എഫ്.സിക്കെതിരേ ജി.എം.സി. അത്ലറ്റിക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഈസ്റ്റ് ബംഗാള്‍ 1-1 നു സമനില വഴങ്ങി.20-ാം മിനിറ്റില്‍ ഡെര്‍സെവിചിന്റെ ഫ്രീകിക്ക് ഗോളിലൂടെ ഈസ്റ്റ് ബംഗാള്‍ മുന്നിലെത്തി. 35-ാം മിനിറ്റില്‍ ബര്‍തലോമി ഒഗ്ബാചെ ഹൈദരാബാദിനെ ഒപ്പമെത്തിച്ചു. കളിയുടെ 66 ശതമാനം സമയത്തും പന്ത് ഹൈദരാബാദ് താരങ്ങളുടെ പക്കലായിരുന്നു. സമനിലയായ ശേഷം രണ്ടു ടീമുകളും അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഫലം കണ്ടില്ല. ഈസ്റ്റ് ബംഗാള്‍ താരം റഫീഖിന്റെ ഒരു ഷോട്ട് ഗോള്‍ പോസ്റ്റില്‍ തട്ടി മടങ്ങി. ഈസ്റ്റ് ബംഗാള്‍ ലീഗില്‍ അവസാന സ്ഥാനത്തു തന്നെ തുടരുകയാണ്. ഹൈദരാബാദ് ഈ മത്സരത്തോടെ 12 പോയിന്റുമായി ടേബിളില്‍ രണ്ടാം സ്ഥാനത്തെത്തി. ജംഷഡ്പുര്‍ എഫ്.സിയെയും കേരളാ ബ്ലാസ്റ്റേഴ്സിനെയും മറിസടന്നാണ് അവരുടെ മുന്നേറ്റം. ഹൈദരാബാദിന് ഏഴ് കളികളില്‍നിന്നു 12 പോയിന്റാണ്. ജംഷഡ്പുരിനും ബ്ലാസ്റ്റേഴ്സിനും 12 പോയിന്റുണ്ടെങ്കിലും ഗോള്‍ ശരാശരിയിലെ മികവ് ഹൈദരാബാദിനെ മുന്നിലെത്തിച്ചു. കഴിഞ്ഞ മത്സരത്തില്‍ ചെന്നൈയിന്‍ എഫ്.സിയെ 3-0 ത്തിനു തോല്‍പ്പിച്ചതോടെയാണു ബ്ലാസ്റ്റേഴ്സ് ആദ്യ നാലിലെത്തിയത്. 26 നു നടക്കുന്ന മത്സരത്തില്‍ ബ്ലാസ്റ്റേഴ്സും ജംഷഡ്പുരും തമ്മില്‍ ഏറ്റുമുട്ടും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *