റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാല്‍രാജിന്റെ പഴം-പച്ചക്കറിക്കട കാലിയാക്കി പടയപ്പ

December 22, 2021 - 9:23 am

മൂന്നാര്‍: മൂന്നാറിലെ കാട്ടുകൊമ്പന്‍ പടയപ്പ നാലാം തവണയും പാല്‍രാജിന്റെ പഴം പച്ചക്കറിക്കട ആക്രമിച്ച്‌ പഴങ്ങളും പച്ചക്കറികളും തിന്നുതീര്‍ത്തു. കണ്ണന്‍ദേവന്‍ കമ്പനി ഗ്രഹാംസ്‌ ലാന്‍ഡ്‌ എസ്റ്റേറ്റ്‌ ന്യൂ ഡിവിഷനിലെ പാല്‍രാജി(52)ന്റെ മൂന്നാര്‍ പോസ്‌റ്റ്‌ ഓഫീസിന്‌ സമീപമുളള കടയാണ്‌ കാട്ടാന കാലിയാക്കിയത്‌.

മറച്ചുകെട്ടിയിരുന്ന പടുത വലിച്ചുനീക്കി ഉളളിലേക്ക്‌ തുമ്പിക്കൈ നീട്ടുകയും സാധനങ്ങള്‍ ഉണ്ടെന്ന്‌ മനസിലാക്കിയതോടെ കടയുടെ മേല്‍ക്കൂര ഉള്‍പ്പെട തകര്‍ക്കുകയും ചെയ്‌തു. സമീപത്തെ സ്‌റ്റാന്റില്‍ നിര്‍ത്തിയിട്ടിരുന്ന ബസുകളില്‍ ഈസമയത്ത്‌ യാത്രക്കാരും ഉണ്ടായിരുന്നു.

പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെട 55000ത്തോളം രൂപയുടെ സാധനങ്ങള്‍ കടമായി വാങ്ങി കടയില്‍ സൂക്ഷിച്ചിരുന്നതായ്‌ പാല്‍രാജ്‌ പറയുന്നു. ഇത്‌ മുഴുവന്‍ ആന തിന്നുതീര്‍ത്തു. ചാക്കില്‍ നിറച്ചുവച്ചിരുന്ന തേങ്ങകളും ഉടച്ച്‌ അകത്താക്കി. വിവരമറിഞ്ഞ്‌ പുലര്‍ച്ചെ നാലരയോടെ പാല്‍രാജും ബന്ധുക്കളും എത്തി ഒച്ചവെച്ചതോടെയോണ്‌ പടയപ്പ പിന്തിരിഞ്ഞത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *