റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇറാനിയന്‍ ജനറലിന്റെ വധത്തിന് പിന്നില്‍ ഇസ്രയേല്‍ ഇന്റലിജന്‍സ് മിടുക്ക്

December 22, 2021 - 10:52 am

ജറുസലേം: ഇറാനിയന്‍ ജനറല്‍ കാസിം സുലൈമാനിയെ ഡ്രോണ്‍ ആക്രമണത്തിലൂടെ വധിച്ച യു.എസ്. ദൗത്യത്തിനു പിന്നില്‍ ഇസ്രയേലിന്റെ ഇന്റലിജന്‍സ് മിടുക്ക്. സൊെലെമാനി ബാഗ്ദാദിലേക്കു വിമാനം കയറിയതടക്കമുള്ള വിവരങ്ങള്‍ ഇസ്രയേലിന്റെ മിലിട്ടറി ഇന്റലിജന്‍സ് വിഭാഗമാണ് യു.എസിനു െകെമാറിയത്. ബാഗ്ദാദ് വിമാനത്താവളത്തിനു പുറത്തിറങ്ങിയപാടെ ഡ്രോണ്‍ ഉപയോഗിച്ച് അമേരിക്ക ലക്ഷ്യം െകെവരിച്ചു.ഇറാന്‍ റവല്യുഷനറി ഗാര്‍ഡ്സിന്റെ പ്രധാന വിഭാഗമായ കുദ്സ് ഫോഴ്സിന്റെ മേധാവിയും യുദ്ധതന്ത്രജ്ഞവുമായ സൊെലെമാനിയെ വധിച്ചത് യു.എസിനെയും ഇറാനെയും യുദ്ധത്തിന്റെ വക്കിലെത്തിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയിലായിരുന്നു സംഭവം.

ഇസ്രയേല്‍ മിലിട്ടറി ഇന്റലിജന്‍സ് മേധാവിയായിരുന്ന മുന്‍ മേജര്‍ ജനറല്‍ താഹിര്‍ ഹെയ്മാനാണ് വധത്തില്‍ ഇസ്രയേലിന്റെ പങ്കു വെളിപ്പെടുത്തിയത്. ഉന്നത ജനറല്‍മാരുടെ യാത്രാവിവരങ്ങളും മറ്റും അതീവരഹസ്യങ്ങളാണ്. സൊെലെമാനിയുടെ ഫോണ്‍ നമ്പറുകള്‍ ചോര്‍ത്തിയാണ് യാത്രാവിവരം ഇസ്രയേല്‍ മണത്തറിഞ്ഞത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *