തൃശൂർ-പമ്പ സ്പെഷ്യൽ സർവ്വീസിന് പുതുക്കാട് സ്റ്റാന്റിൽ സ്റ്റോപ്പ്

തൃശൂർ: ഈ മാസം 15 മുതൽ ആരംഭിച്ച തൃശൂർ – പമ്പ കെ എസ് ആർ ടി സി സ്പെഷ്യലിന് പുതുക്കാട് കെ എസ് ആർ ടി സി സ്റ്റാന്റിൽ ബോർഡിങ്ങ് പോയിന്റ്‌ അനുവദിച്ചു. പുതുക്കാട് മണ്ഡലത്തിലെ തീർത്ഥാടകർക്കായി ബോർഡിങ്ങ് പോയിന്റ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കെ കെ രാമചന്ദ്രൻ എം എൽ എ ഗതാഗതമന്ത്രി ആന്റണി രാജുവിന് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ദിവസവും രാത്രി 9.15ന് പുതുക്കാട് സ്റ്റാന്റിൽ ബസ് എത്തിച്ചേരും. പുതുക്കാടിന് പുറമെ ചാലക്കുടി ബൈപ്പാസ് സ്റ്റോപ്പിലും ബസിന് ബോർഡിങ്ങ് പോയിന്റ് അനുവദിച്ചിട്ടുണ്ട്. www keralartc.com എന്ന വെബ്സൈറ്റിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →