റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

44 ലക്ഷം രൂപയ്ക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം പരസ്യമായി ലേലം ചെയ്തു

December 17, 2021 - 11:44 am

ഭോപ്പാല്‍: മധ്യപ്രദേശിലെ ഗ്രാമത്തില്‍ സര്‍പഞ്ച് (പഞ്ചായത്ത് പ്രസിഡന്റ്) പദവിക്കായുള്ള സ്ഥാനാര്‍ഥിത്വം പരസ്യമായി ലേലം ചെയ്തു! അശോക് നഗര്‍ ജില്ലയിലെ ഭട്ടോളി ഗ്രാമത്തിലാണു സംഭവം.ലേലം ജയിക്കുന്നയാള്‍ക്കെതിരേ എതിര്‍ സ്ഥാനാര്‍ഥി ഉണ്ടാവില്ലെന്നു മൂന്നുമാസം മുമ്പേ ധാരണയായിരുന്നു. ഒടുവില്‍ 44 ലക്ഷം രൂപയ്ക്ക് സ്ഥാനാര്‍ഥിത്വം ലേലത്തില്‍പ്പോയി.ഗ്രാമത്തിലെ രാധാകൃഷ്ണക്ഷേത്രത്തില്‍ നടന്ന ലേലത്തില്‍ എല്ലാ കുടുംബനാഥന്‍മാരും പങ്കെടുത്തു.സൗഭഗ് സിങ് യാദവ് എന്നയാളാണു 44 ലക്ഷം രൂപയ്ക്കു സര്‍പഞ്ച് സ്ഥാനാര്‍ഥിത്വം സ്വന്തമാക്കിയത്. ഗ്രാമത്തിന്റെ പൊതുവികസനത്തിനും ഒരു ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനും തുക വിനിയോഗിക്കുമെന്നു സൗഭഗ് പറഞ്ഞു.

നാലു സ്ഥാനാര്‍ഥികളാണു ലേലത്തില്‍ പങ്കെടുക്കാന്‍ തയാറായത്. 21 ലക്ഷം രൂപയായിരുന്നു അടിസ്ഥാന ലേലത്തുക. 44 ലക്ഷം രൂപ മുടക്കി സ്ഥാനാര്‍ഥിത്വം ലേലംകൊണ്ട സൗഭഗ് ഈമാസം നടക്കുന്ന തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശം സമര്‍പ്പിക്കാനുള്ള ഏകാവകാശിയായി. തെരഞ്ഞെടുപ്പില്‍ പണവും മദ്യവുമൊഴുക്കി വോട്ടര്‍മാരെ സ്വാധീനിക്കുന്നതും അനാവശ്യസംഘര്‍ഷങ്ങളും ഒഴിവാക്കാന്‍ ഈ രീതി സഹായകമാകുമെന്നു ലേലവിജയിയായ സൗഭഗ് അവകാശപ്പെട്ടു. ”ജനാധിപത്യം” ലേലം ചെയ്തതിനെക്കുറിച്ച് അറിഞ്ഞില്ലെന്നും അന്വേഷണം നടത്തുമെന്നും അശോക്നഗര്‍ ജില്ലാ കലക്ടര്‍ ഉമാ മഹേശ്വരി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *