റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കണ്ണൂർ: കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ.ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ശരിവെച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഹരജിക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. യുജിസി ചട്ടങ്ങളും സർക്കാർ നിലപാടും ചേർന്നു പോകുന്നതല്ലെന്ന് അപ്പീലിൽ ചൂണ്ടിക്കാട്ടി. ഹരജി 16/12/21 വെള്ളിയാഴ്ച പരിഗണിച്ചേക്കും.

സർവകലാശാല സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിലംഗം ഡോ. ഷിനോ.പി ജോസ് എന്നിവരാണ് ഹരജി നൽകിയത്. കഴിഞ്ഞ നവംബർ 24ന് കാലാവധി കഴിഞ്ഞതോടെ വി.സിയെ വീണ്ടും നിയമിച്ചു. കാലാവധി നീട്ടുകയല്ല, പുനർനിയമനം നടത്തുകയാണ് ചെയ്തത്. നടപടിക്രമങ്ങൾ പാലിച്ചല്ല നിയമനം നടത്തിയത് എന്നായിരുന്നു ഹരജിയിലെ വാദം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *