തിരുവനന്തപുരം: കണ്ണൂര്‍ വി.സി നിയമന ഉത്തരവില്‍ ഗവര്‍ണര്‍ ഒപ്പുവെക്കാന്‍ പാടില്ലായിരുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സമ്മര്‍ദ്ദത്തിന് വഴങ്ങി ഒപ്പിട്ട ഗവര്‍ണറുടെ നടപടിയും നിയമവിരുദ്ധമാണെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.
വി.സി നിയമനങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം. സര്‍വകലാശാലകള്‍ സി.പി.ഐ.എം സെന്ററാക്കുന്നതിനെതിരെ കോണ്‍ഗ്രസ് പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.
ഗവര്‍ണറും മുഖ്യമന്ത്രിയും പ്രശ്‌നം നേരത്തെ ഒത്തുത്തീര്‍പ്പാക്കിയിട്ടുണ്ട്. അക്കാദമിക വിഷയങ്ങളില്‍ സി.പി.ഐ.എം ഇടപെടുന്നതാണ് പ്രശ്‌നമെന്ന് അദ്ദേഹം പറഞ്ഞു.
സി.പി.ഐ.എം നേതാവിന്റെ ബന്ധുക്കള്‍ക്ക് മാത്രം യൂണിവേഴ്‌സിറ്റികളില്‍ ജോലി ലഭിക്കുന്നുള്ളുവെന്നും ഈ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ യോഗ്യതയുള്ളവര്‍ ഇത്തരം പോസ്റ്റുകളിലേക്ക് അപേക്ഷിക്കാന്‍ പോലും തയ്യാറാവാറില്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു.



