റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സെക്രട്ടേറിയറ്റിന് മുന്നിൽ മുട്ടിലിഴഞ്ഞ് കായികതാരങ്ങളുടെ പ്രതിഷേധം

December 13, 2021 - 4:51 pm

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ മുട്ടിലിഴഞ്ഞ് കായികതാരങ്ങളുടെ പ്രതിഷേധം.

ജോലിവാഗ്ദാനം നൽകി സർക്കാർ വഞ്ചിച്ചെന്ന് ആരോപിച്ചുള്ള സമരം പതിമൂന്നാം ദിവസത്തിലേക്ക് കടന്നു. സർക്കാർ ചർച്ചക്ക് തയ്യാറായില്ലെങ്കിൽ സമരം കടുപ്പിക്കാനാണ് കായിക താരങ്ങളുടെ തീരുമാനം.

നിയമന ശിപാർശകൾ ലഭിക്കാത്ത 84 കായിക താരങ്ങളാണ് സെക്രട്ടേറിയറ്റിൽ സമരം തുടരുന്നത്. നേരത്തെ തല മുണ്ഡനം ചെയ്തും കായിക താരങ്ങൾ പ്രതിഷേധിച്ചിരുന്നു.

ജോലി നൽകിയെന്ന് കാണിച്ച് സർക്കാർ വ്യാജപ്രചാരണം നടത്തിയെന്നും പ്രതിഷേധക്കാർ ആരോപിക്കുന്നു. നിയമന കാര്യത്തിൽ സർക്കാർ ഉടൻ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് സമരക്കാർ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *