അട്ടപ്പാടി: അട്ടപ്പാടിയിലെ ആദിവാസി മേഖലയിൽ പോഷകാഹാരക്കുറവില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍. അട്ടപ്പാടിയിലെ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് സമഗ്ര പഠനം ആവശ്യമാണെന്ന് അട്ടപ്പാടി സന്ദര്‍ശിച്ച വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി പറഞ്ഞു.
നൂറുകണക്കിന് ആദിവാസി യുവതികൾക്ക് വിളർച്ചയുണ്ടെന്ന് ആരോഗ്യ വകുപ്പ് റിപ്പോർട്ടുള്ളപ്പോഴാണ് അട്ടപ്പാടിയിൽ പോഷകാഹാരക്കുറവില്ലെന്ന വനിതാ കമ്മീഷന്റെ കണ്ടെത്തൽ. അന്താരാഷ്ട്ര മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് അട്ടപ്പാടിയില്‍ വനിതാ കമ്മീഷന്‍റെ സന്ദര്‍ശനം നടന്ന് വരികയാണ്.
അട്ടപ്പാടിയിൽ ജനിതകപരവും ജീവിത ശൈലി പരവുമായ പ്രശ്നങ്ങളുണ്ടെന്നും എന്നാല്‍ ആദിവാസി ഊരുകളിൽ ഭക്ഷ്യക്ഷാമവും പോഷകാഹാരക്കുറവും ഇല്ലെന്നുമാണ് വനിതാ കമ്മീഷൻറെ കണ്ടെത്തൽ. അട്ടപ്പാടിയിലെ ആരോഗ്യമേഖലയിൽ സമഗ്ര പഠനംനടത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് വനിത കമ്മീഷൻ അധ്യക്ഷ പി.സതീദേവി പറഞ്ഞു.



