അറിയിപ്പുകള്‍
ഡെസ്ക് ന്യൂസ്

കാസർകോട്: കോളേജ് മാഗസിനുകള്‍ക്ക് ചീഫ് മിനിസ്റ്റേഴ്‌സ് ട്രോഫി പുസ്‌കാരം

December 8, 2021 - 2:29 pm

കാസർകോട്: കേരളത്തിലെ സര്‍വ്വകലാശാലകളില്‍ അഫിലിയേറ്റ് ചെയ്തിട്ടുളള കോളേജുകളിലെ മികച്ച മാഗസിനുകള്‍ക്കുളള പുരസ്‌കാരത്തിന് കേരള മീഡിയ അക്കാദമി അപേക്ഷ ക്ഷണിച്ചു. ഒന്നാം സമ്മാനം 25,000 രൂപയും ചീഫ് മിനിസ്റ്റേഴ്സ് ട്രോഫിയും. രണ്ടും മൂന്നും സമ്മാനം യഥാക്രമം 15,000, 10,000 രൂപയും ട്രോഫിയുമാണ്. ആര്‍ട്സ്, സയന്‍സ് കോളേജുകള്‍, മെഡിക്കല്‍, എന്‍ജിനീയറിംഗ്, നഴ്സിംഗ്, പാരാമെഡിക്കല്‍ ഉള്‍പ്പെടെയുളള എല്ലാ കോളേജുകള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. ഇ-മാഗസിനുകളും പരിഗണിക്കും. 2019-20, 2020-21 വര്‍ഷങ്ങളിലെ മാഗസിനുകളാണ് പരിഗണിക്കുക. മാഗസിനുകളുടെ മൂന്ന് കോപ്പികളും പ്രിന്‍സിപ്പളിന്റെ സാക്ഷ്യപത്രവും എഡിറ്ററുടെ വിലാസവും മൊബൈല്‍ നമ്പരും ഇ-മെയിലും ഉള്‍പ്പെടെയുള്ള കുറിപ്പും അടങ്ങിയ അപേക്ഷ ഡിസംബര്‍ 25 നകം സെക്രട്ടറി കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി -682030 എ വിലാസത്തില്‍ ലഭിക്കണം. ഈ-മാഗസിനുകള്‍ ലിങ്ക് കൂടി അയയ്ക്കണം. അയക്കേണ്ട വിലാസം-kmaentry21@gmail.com.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →

Leave a Reply

Your email address will not be published. Required fields are marked *