റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാജ്യത്തു വര്‍ക്ക് ഫ്രം ഹോം ചട്ടം വരുന്നു

December 7, 2021 - 10:45 am

ന്യൂഡല്‍ഹി: രാജ്യത്തു വര്‍ക്ക് ഫ്രം ഹോം ചട്ടം നിലവില്‍ വരുന്നു. ഇതിനാവശ്യമായ നിയമനിര്‍മാണത്തിനു കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുകയാണെന്നു എക്കണോമിക്‌ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.ജോലിക്കാരുടെ തൊഴില്‍ സമയം അടക്കമുള്ളവ പുതിയ ചട്ടത്തിന്റെ ഭാഗമാകും. വീട്ടിലിരുന്നു ജോലി ചെയ്യുമ്പോള്‍ അധികമായി വേണ്ടിവരുന്ന വൈദ്യുതി ചാര്‍ജ്, ഇന്റര്‍നെറ്റ് ബില്‍ എന്നിവയ്ക്കുള്ള തുക ക്രമപ്പെടുത്തുന്ന കാര്യത്തിലും ആലോചനയുണ്ട്.പോര്‍ച്ചുഗലിലെ നിയമ നിര്‍മാണം മാതൃകയാക്കിയാണു സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നാണു റിപ്പോര്‍ട്ട്. ഐ.ടി. മേഖലയിലെ അടക്കം പല സ്ഥാപനങ്ങളുമായും കേന്ദ്രം ഇതു സംബന്ധിച്ച് ആശയവിനിമയം നടത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *