റിപ്പോര്‍ട്ട്
ഡെസ്ക് ന്യൂസ്

ജനുവരി 15വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പരിപാടികള്‍ മാറ്റി കര്‍ണാടക

December 3, 2021 - 7:55 pm

ബംഗളൂരു: കര്‍ണാടകയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചതിന് പിന്നാലെ പ്രതിരോധ നിര്‍ദേശങ്ങളുമായി സര്‍ക്കാര്‍. ജനുവരി 15വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എല്ലാ പരിപാടികളും മാറ്റിവെച്ചതായി റവന്യൂ മന്ത്രി അറിയിച്ചു. കൊവിഡ് പ്രതിരോധ വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചവരെ മാത്രമാകും മാളുകളിലും സിനിമ തിയേറ്ററുകളിലും പ്രവേശിപ്പിക്കുക. മള്‍ട്ടിപ്ലക്‌സുകള്‍ക്കും നിര്‍ദേശം ബാധകമാണ്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് നിര്‍ദേശങ്ങളുണ്ടായത്. ഇന്ന് മുതല്‍ പുതിയ നിര്‍ദേശങ്ങള്‍ നിലവില്‍ വന്നു. കേരളം മഹാരാഷ്ട്ര സംസ്ഥാനങ്ങളോട് ചേര്‍ന്നുള്ള ജില്ലകളില്‍ സ്ഥാപിച്ചിരിക്കുന്ന ചെക്ക് പോസ്റ്റുകളില്‍ നിരീക്ഷണം കര്‍ശനമാക്കും. ഒമിക്രോണ്‍ ആശങ്ക നിലനില്‍ക്കുന്നതിനാല്‍ വിവാഹ ആഘോഷങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തി. വിവാഹ ചടങ്ങുകളില്‍ പരമാവധി 500 പേര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ അനുമതിയുള്ളൂ. രക്ഷിതാക്കള്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ പ്രവേശനം ഉണ്ടായിരിക്കില്ല. സര്‍ക്കാരിന്റെ കീഴിലുള്ള എല്ലാ പരിപാടികള്‍ക്കും 2022 ജനുവരി 15 വരെ നിയന്ത്രണങ്ങള്‍ ഉണ്ടാകും. സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും ഈ നിര്‍ദേശം ബാധകമായിരിക്കും. സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിലും എത്തുന്ന എല്ലാ യാത്രക്കാരെയും പരിശോധനകള്‍ക്ക് വിധേയമാക്കും. പരിശോധനയുടെ ഫലം ലഭ്യമായ ശേഷം മാത്രമായിരിക്കും അവര്‍ക്ക് പുറത്തുപോകാന്‍ അനുവാദം നല്‍കുകയെന്ന് കര്‍ണാടക റവന്യൂ സെക്രട്ടറി ആര്‍ അശോക് പറഞ്ഞു

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →

Leave a Reply

Your email address will not be published. Required fields are marked *