തിരുവനന്തപുരം: ഒന്നാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം 27/11/21 ശനിയാഴ്‌ച പ്രഖ്യാപിക്കും.
പരീക്ഷാ ഫലങ്ങൾ ഉച്ചയോടെ വെബ്‌സൈറ്റിൽ ലഭ്യമാകും. പുനർമൂല്യ നിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. നാല് ലക്ഷത്തോളം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്.

