റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഏഴുമാസം പിന്നിടുമ്പോഴും തെരഞ്ഞെടുപ്പ്‌ ഡ്യൂട്ടിയുടെ അലവന്‍സ്‌ ലഭിക്കാതെ പോലീസുകാര്‍

November 22, 2021 - 9:39 am

തൃശൂര്‍ : നിയമസഭ തെരഞ്ഞെടുപ്പ്‌ കഴിഞ്ഞിട്ട്‌ ഏഴുമാസം പിന്നിടുമ്പോഴും തെരഞ്ഞെടുപ്പ്‌ ഡ്യൂട്ടി നിര്‍വഹിച്ച പോലീസുകാര്‍ക്കുളള അലവന്‍സ്‌ അനുവദിക്കാതെ സര്‍ക്കാര്‍. കോവിഡ്‌ സാഹചര്യത്തില്‍ അതി നിയന്ത്രണങ്ങളോടെ നടന്ന തെരഞ്ഞെടുപ്പില്‍ ഏറെ പ്രയാസങ്ങള്‍ അനുഭവിച്ചാണാണ്‌ പോലീസുകാര്‍ ചുമതല നിര്‍വഹിച്ചത്‌.

പ്രതിദിന ഭക്ഷണ അ്‌ലവന്‍സ്‌ 250 രൂപ വീതവും കോവിഡ്‌ അലവന്‍സ്‌ 100 രൂപ വീതവും ആണ്‌ നല്‍കാനുളളത്‌. രണ്ടുദിവസം മുതല്‍ 27 ദിവസം വരെ തെരഞ്ഞെടുപ്പ്‌ ജോലികള്‍ ചെയ്‌തവരുണ്ട്‌. തെരഞ്ഞെടുപ്പ്‌ കഴിഞ്ഞ ഉടനെ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ പോലീസുകാര്‍ക്ക്‌ നല്‍കാനുളള തുക നല്‍കാനുളള ഉത്തരവിന്‌ അംഗീകാരം നല്‍കിയിരുന്നു. ജില്ലകളില്‍ തെരഞ്ഞെടുപ്പ്‌ ചുമതലയുളള ഡെപ്യൂട്ടി കളക്ടര്‍മാരും തുക അനുവദിച്ചുളള ഉത്തരവ്‌ പോലീസ്‌ ആസ്ഥാനത്തേക്ക്‌ അയച്ചിരുന്നു. ഇവിടെനിന്ന്‌ ഉത്തരവ്‌ തിരിച്ചെത്തിയിട്ടില്ലെന്നാണ്‌ പറയുന്നത്‌.

ജില്ലാ പോലീസ്‌ മേധാവിമാര്‍ ഇതുസംബന്ധിച്ച അന്വേഷണവും ഇടപെടലും നടത്താത്തതാണ്‌ തുക ലഭിക്കാതിരിക്കാന്‍ കാരണമെന്നും, തുക വകമാറ്റിയതാണെന്നും ആക്ഷേപമുണ്ട്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *