കാട്ടുപന്നിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

നെന്മാറ : കാട്ടുപന്നിയുടെ ആക്രമണത്തില്‍ തൊഴിലാളി മരിച്ചു. ഓലിപ്പാറ കണിക്കുന്നേല്‍ മാണി (75) ആണ്‌ കൊല്ലപ്പെട്ടത്‌ . ടാപ്പിംഗ്‌ നടത്തികൊണ്ടിരിക്കെയായിരുന്നു ആക്രമണം. അയിലൂര്‍ ഓലിപ്പാറക്കടുത്ത മംഗലംഡാം വില്ലേജില്‍ പെട്ട ആനപ്പാടിയില്‍ 2021 നവംബര്‍ 11 രാവിലെ 9.30 ഓടെയാണ്‌ സംഭവം.

നെഞ്ചിലും കൈകാലുകളിലും വയറ്റിലും നട്ടെല്ലിലും പന്നിയുടെ കുത്തേറ്റ മാണിയുടെ നിലവിളി കേട്ട്‌ സമീപത്ത്‌ റബര്‍ പാല്‍ എടുത്തുകൊണ്ടിരുന്ന തോട്ടങ്ങളിലെ പണിക്കാര്‍ ഓടിയെത്തി. നെന്മാറയിലുളള സ്വകാര്യ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകുന്ന യാത്രാമദ്ധ്യെ മരണം സംഭവിക്കുകയായിരുന്നു.

മൃതദേഹം കോവിഡ്‌ പരിശോധനക്കുശേഷം ആലത്തൂര്‍ താലൂക്ക്‌ ആശുപത്രിയിലേക്ക്‌ മാറ്റി. സംസ്‌കാരം നവംബര്‍ 12ന്‌ ഒലിപ്പാറ സെന്റ് പയസ്‌ ടെന്‍ത്‌ പളളി സെമിത്തേരിയില്‍. ആലീസാണ്‌ ഭാര്യ.മക്കള്‍ : ജോമോന്‍ ,റോയി, സാന്റി, മരുമക്കള്‍ ഷൈനി,ഷാജി.

Share
അഭിപ്രായം എഴുതാം