റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാവലിനായ് എനിക്ക് ഒടിടിയിൽ നിന്നും വൻ ഓഫറുകൾ വന്നതാണ്. ഈ പ്രതിസന്ധി ഘട്ടത്തിൽ ഞാൻ മാത്രം കാശ് ഉണ്ടാക്കുന്നത് ശരിയല്ല. നിർമാതാവ് ജോബി ജോർജ്

November 12, 2021 - 5:44 pm

കൊച്ചി : സുരേഷ് ഗോപി തമ്പാൻ എന്ന നായക വേഷത്തിലെത്തുന്ന ചിത്രമാണ് കാവൽ. കസബക്ക് ശേഷം നിധിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ തമ്പാന്റെ ഉറ്റ സുഹൃത്തായ ആന്റണിയായി എത്തുന്നത് രഞ്ജി പണിക്കരാണ്. പ്രതികാരത്തിന്റെ കഥപറയുന്ന ഈ ചിത്രം നവംബർ 25ന് തിയേറ്ററുകളിലെത്തുന്നു.

ഒടിടിയിൽ നിന്നും ഈ ചിത്രത്തിന് വൻ തുക ഓഫർ വന്നിരുന്നതായും ഈ കോവിഡ് കാലത്ത് താൻ മാത്രം കാശുണ്ടാക്കുന്നത് ശരിയല്ല എന്ന ബോധ്യത്തോടെ മുന്നോട്ടു പോവുകയായിരുന്നുവെന്നും കാവലിന്റെ നിർമാതാവ് ജോബി ജോർജ് മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.

എനിക്ക് ഒടിടി യിൽനിന്ന് 9 അക്കമുള്ള ഒരു സംഖ്യയാണ് കാവലിന് തരാം എന്ന് പറഞ്ഞത്. സംഖ്യ എത്രയാണെന്ന് വെളിപ്പെടുത്താൻ ആഗ്രഹമില്ല. പക്ഷേ എനിക്ക് ആ സംഖ്യ ആവശ്യമില്ല. ഞാൻ മുടക്കിയ പണം അല്ലാതെ തന്നെ സാറ്റലൈറ്റ് റൈറ്റ്സായിട്ടൊക്കെ തിരിച്ചു കിട്ടും. എനിക്ക് അതുമതി. ആർത്തി പാടില്ല എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ.

എനിക്ക് ഓസ്ട്രേലിയൻ പൗരത്വം കൂടി ഉണ്ട്. അവിടെ ഒരിക്കൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടായപ്പോൾ ഗവൺമെന്റ് എല്ലാവരുടെയും അക്കൗണ്ടിൽ ജീവിതോപാധി കണ്ടെത്താൻ ഒരു നിശ്ചിതതുക നിക്ഷേപിച്ചിരുന്നു. നമ്മുടെ നാട്ടിലും ലും ഇപ്പോൾ വേണ്ടത് അത്തരം ഒരു സംവിധാനമാണ് -പണം എന്നത് ഒരാളുടെ കയ്യിൽ മാത്രം ഇരുന്നത് കൊണ്ട് പുരോഗമനം ഉണ്ടാവുകയില്ല. അത് എല്ലാവരിലേക്കും എത്തിച്ചേരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്.

ഗുഡ് വിൽ എന്ന കമ്പനി വളർന്നത് തീയേറ്ററുകളുടെയും സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകരുടെയും ബലത്തിലാണ്. എനിക്ക് സഹ നിർമാതാക്കളാന്നും ഇല്ലാത്തതുകൊണ്ട് ആരോടും ചോദിക്കേണ്ട ആവശ്യമില്ല. തീയേറ്ററുകൾ പ്രതിസന്ധി നേരിടുന്ന ഈ കാലത്ത് ഞാൻ മാത്രം കാശുണ്ടാക്കുന്ന ശരിയല്ല. തിയേറ്റർ വ്യവസായത്തെ ആശ്രയിച്ച് കഴിയുന്ന ഒരുപാട് പേരുണ്ട് ഈ നാട്ടിൽ. പോസ്റ്റർ അടിക്കുന്നവർ ഫ്ലക്സ് നിർമ്മിക്കുന്നവർ അങ്ങനെ ഒരുപാടു പേരുടെ അന്നമാണ് സിനിമ. അങ്ങിനെയുള്ളവരുടെ ജീവിതം ഇല്ലാതാക്കിയിട്ട് ഞാൻ മാത്രം നന്നാകുന്നത് ശരിയല്ല എന്ന് തോന്നി. നിർമ്മാതാവ് ജോബി ജോർജ് പറഞ്ഞു.

കാവൽ എന്ന ചിത്രത്തിന്റെ ചായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ദേശീയ പുരസ്കാര ജേതാവായ നിഖിൽ എസ് പ്രവീൺ ആണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *