സൂര്യയും പ്രിയങ്ക മോഹനും നായികാ നായകന്മാരാകുന്ന എതർക്കും തുനിന്ത വൻ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി.
സൂര്യ -പാണ്ഡിരാജ് ടീമിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ സ്ത്രീകൾക്ക് നേരെയുള്ള കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുന്ന സാമൂഹ്യ പോരാളി ആയിട്ടാണ് സൂര്യ എത്തുന്നത്.
സൺ പിക്ചേഴ്സ് നിർമിക്കുന്ന ഈ ചിത്രത്തിൽ സത്യരാജ്, സൂരി, ശരണ്യ പൊൻവണ്ണൻ/ ദേവദർശിനി, ജയപ്രകാശ്, ഇളവരശ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഡി ഇമ്മൻ സംഗീതമൊരുക്കുന്നു



