മുംബൈ: മുകേഷ് അംബാനിയുടെ വസതി ആന്റിലിയയെ കുറിച്ച് രണ്ട് അജ്ഞാതര്‍ അന്വേഷിച്ചതായി ടാക്സി ഡ്രൈവറില്‍ നിന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് വസതിക്കുള്ള സുരക്ഷ ശക്തമാക്കി. പ്രദേശത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചു വരുന്നതായും പോലീസ് പറഞ്ഞു. രണ്ട് അപരിചതര്‍ മുകേഷ് അംബാനിയുടെ വീടിനെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ തന്നോട് ആരാഞ്ഞുവെന്ന് ഒരു ടാക്സി ഡ്രൈവര്‍ ഫോണ്‍ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്നാണു സുരക്ഷ വര്‍ധിപ്പിച്ചതെന്നു പോലിസ് പറഞ്ഞു. ഇരുവരുടെയും കൈയില്‍ വലിയ ബാഗുകള്‍ ഉണ്ടായിരുന്നതായും പറയപ്പെടുന്നു. മാസങ്ങള്‍ക്കു മുന്‍പു മുകേഷ് അംബാനിയുടെ വസതിക്കു സമീപത്തിനുനിന്നു സ്ഫോടക വസ്തുക്കള്‍ അടങ്ങിയ വാഹനം കണ്ടെത്തിയിരുന്നു.പിന്നീട് വാഹനത്തിന്റെ ഉടമയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മുംബൈ പോലിസിലെ ഒരു ഉദ്യോഗസ്ഥന് ഇതില്‍ പങ്കുണ്ടെന്ന് അന്വേഷണത്തില്‍ വ്യാക്തമാവുകയും ചെയ്തു. കേസില്‍ സച്ചിന്‍ വാസെ എന്ന പോലിസ് ഉദ്യോഗസ്ഥന്റെ പങ്കാണ് പിന്നീടു പുറത്തുവന്നത്.
ആന്റിലിയയെ കുറിച്ച് അന്വേഷിച്ച് അജ്ഞാതര്‍: അംബാനിയുടെ വസതിക്കുള്ള സുരക്ഷ ശക്തമാക്കി
