
മുകേഷ് അംബാനിയുടെ ആന്റില അന്വേഷിച്ച വിനോദസഞ്ചാരി പോലീസ് കസ്റ്റഡിയില്‍
മുംബൈ: വ്യവസായി മുകേഷ് അംബാനിയുടെ മുംബൈയിലെ വസതി അന്വേഷിച്ചെത്തിയ വിനോദസഞ്ചാരിയെ പോലീസ് കസ്റ്റഡിയിലെടുത്തു. സുരേഷ് വിസന്‍ജി പട്ടേല്‍ (40) എന്നയാളാണ് നവി മുംബൈയില്‍ നിന്നും പിടിയിലായത്.പ്രാഥമികമായ ചോദ്യംചെയ്യലില്‍ സംശയകരമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്നു പോലീസ് അറിയിച്ചു. എന്നാല്‍, എന്തെങ്കിലും ഭീഷണിയുണ്ടോയെന്നറിയാന്‍ കൂടുതല്‍ ചോദ്യംചെയ്യും. …