അഫ്ഗാൻ തോറ്റു ;സെമി കാണാതെ ഇന്ത്യ പുറത്ത്

അബുദാബി: അഫ്ഗാനിസ്താനെതിരേ ന്യൂസീലൻഡ് എട്ടു വിക്കറ്റിന്റെ ജയം നേടിയതോടെ ഇന്ത്യ ട്വന്റി 20 ലോകകപ്പ് സെമി കാണാതെ പുറത്തായി.

2012-ന് ശേഷം ഇതാദ്യമായാണ് ഇന്ത്യൻ ടീം ഒരു ഐസിസി ടൂർണമെന്റിന്റെ നോക്കൗട്ട് സ്റ്റേജിലെത്താതെ പുറത്താകുന്നത്.

ഇതോടെ ഒരു ട്വന്റി 20 ലോകകപ്പ് വിജയം പോലുമില്ലാതെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി ട്വന്റി 20 ക്യാപ്റ്റൻ സ്ഥാനം ഒഴിയും.

ആദ്യ മത്സരത്തിൽ പാകിസ്താനോട് 10 വിക്കറ്റിനും രണ്ടാം മത്സരത്തിൽ കിവീസിനോട് എട്ടു വിക്കറ്റിനും തോറ്റതോടെയാണ് ഇന്ത്യയുടെ സെമി സാധ്യത തുലാസിലായത്.

പിന്നാലെ അഫ്ഗാനെതിരെയും സ്കോട്ട്ലൻഡിനെതിരെയും നേടിയ തകർപ്പൻ ജയത്തോടെ ഇന്ത്യ പ്രതീക്ഷ കാത്തിരുന്നു. എന്നാൽ ഇന്ന് കിവീസ് ജയം നേടിയതോടെ ഇന്ത്യൻ പ്രതീക്ഷകൾ അവസാനിച്ചു.

Share
അഭിപ്രായം എഴുതാം