റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ധന വില കൊള്ളക്കെതിരെ ദര്‍ശനയുടെ നേതൃത്വത്തില്‍ തെരവോര സമരം

November 3, 2021 - 6:52 pm

കട്ടപ്പന : സാംസ്‌കാരിക സംഘടനയായ കട്ടപ്പന ദര്‍ശനയുടെ നേതൃത്വത്തില്‍ ഇന്ധന വില വര്‍ദ്ധനക്കെതിരെ പ്രതിഷേധ യോഗവും പ്രകടനവും നടന്നു. കട്ടപ്പന പഴയ ബസറ്റാന്റിന് സമീപം തെരുവോരത്ത്‌ നടന്ന യോഗം ഇടുക്കി ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് ജിജി കെ.ഫിലിപ്പ്‌ ഉദ്‌ഘാടനം ചെയ്‌തു.

ഇടശ്ശേരി ജംഗ്‌ഷനില്‍ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം അശോക ജംഗ്‌ഷന്‍, സെന്‍ട്രല്‍ ജംഗ്‌ഷന്‍ ചുറ്റി കട്ടപ്പന പഴയ ബസ്‌റ്റാന്റ്‌ പരിസരത്ത്‌ ഒത്തുകൂടി. സാംസ്‌കാരിക പ്രവര്‍ത്തകരായ ദര്‍ശന ചെയര്‍മാന്‍ ഇ.ജെ ജോസഫ്‌, യുവകാലാസാഹിതി ജില്ലാ പ്രസിഡന്റ്‌ ബാബുപൗലോസ, അഡ്വ ദിപു, പ്രിന്‍സ്‌ ഓവേലി ജോണിക്കുട്ടി, ആര്‍ മുരളീധരന്‍, പി.ബി സുരേഷ്‌, പി ഡി രവികുമാര്‍ എംബി രാജശേഖരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *