കേരളവര്‍മ്മ കോളേജില്‍ എസ് എഫ് ഐ വെച്ച ഫെക്‌സില്‍ അശ്ലീലതയെന്ന് ആക്ഷേപം; ഒടുവിൽ ഫ്ലക്സ് നീക്കി

തൃശുര്‍: കേരളവര്‍മ്മ കോളേജില്‍ നവാഗത വിദ്യാര്‍ത്ഥികളെ സ്വാഗതം എസ് എഫ് ഐ വെച്ച ഫെക്‌സില്‍ അശ്ലീലതയെന്ന ആരോപണവുമായി വലതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്ത്.

‘തുറിച്ച് നോക്കണ്ട ഞാനും നീയുമൊക്കെ എങ്ങനെയുണ്ടായി തുടങ്ങിയ അടിക്കുറിപ്പോടെയുളള പോസ്റ്ററുകളാണ് എസ്എഫ്‌ഐ ക്യാമ്പസില്‍ സ്ഥാപിച്ചിരിക്കുന്നത്.

അശ്ലീല പോസ്റ്ററുകള്‍ വച്ചതിന്റെ പേരില്‍ എസ്എഫ്‌ഐ വിദ്യര്‍ത്ഥികളോട് മാപ്പ് പറയണമെന്നാണ് കെഎസ്‌യു അവശ്യപ്പെട്ടു. സംഭവുമായി ബന്ധപ്പെട്ട് കെഎസ്‌യു കോളേജ് മാനേജ്‌മെന്റിന് പരാതി നല്‍കി. എന്നാല്‍ പോസ്റ്ററിന് എതിരെ കോളേജിലെ വിദ്യാര്‍ത്ഥികളില്‍ നിന്നോ അധ്യാപകരില്‍ നിന്നോ പരാതികള്‍ ലഭിച്ചിട്ടില്ലെന്ന് പ്രിന്‍സിപ്പാൾ പറഞ്ഞു. കോളേജ് അധികൃതരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഫെക്സ് ബോര്‍ഡുകള്‍ നിലവില്‍ നീക്കം ചെയ്തിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം