റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പുരാവസ്തു സാധനങ്ങൾ എന്ന് പറഞ്ഞു ആരെയൊക്കെ മോൻസൺ പറ്റിച്ചിട്ടുണ്ട് എന്ന് ഹൈക്കോടതി

October 29, 2021 - 5:23 pm

കൊച്ചി : മോൻസൺ കേസിൽ പൊലീസിനെതിരെ ചോദ്യങ്ങളുമായി കോടതി. ഡിജിപിയുടെ സത്യവാങ്മൂലം നിരവധി ചോദ്യങ്ങൾ ഉയർത്തുന്നതാണ്. മോൻസനെതിരെ രജിസ്റ്റർ ചെയ്ത കേസുകളെ കുറിച്ച് അല്ല അറിയേണ്ടത്. പുരാവസ്തു സാധനങ്ങൾ എന്ന് പറഞ്ഞു ആരെയൊക്കെ മോൻസൺ പറ്റിച്ചിട്ടുണ്ട് എന്ന് കോടതി ചോദിച്ചു.

പുരാവസ്തു സാധനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും നിയമം ഉണ്ടെന്നും കോടതി വ്യക്തമാക്കി. പൊലീസിന് സംശയം ഉണ്ടായിരുന്നു എങ്കിൽ എന്ത് കൊണ്ട് കേസ് എടുത്തില്ല?. അധികാരത്തിൽ ഉള്ള ആരൊയൊക്കെ മോൻസൺ പറ്റിച്ചിട്ടുണ്ട്. പൊലീസ് റിപ്പോർട്ട് പ്രകാരം രണ്ട് ഉദ്യോഗസ്ഥർ മോൻസന്റെ അടുത്ത് പോയിട്ടുണ്ടെന്നും കോടതി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *