റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുല്ലപ്പെരിയാര്‍ ജലനിരപ്പ്: വിദഗ്ധസമിതി നാളെ തീരുമാനമറിയിക്കണമെന്ന് സുപ്രീം കോടതി

October 26, 2021 - 10:10 am

ന്യൂഡല്‍ഹി: ജനങ്ങളുടെ ജീവന്‍ സംബന്ധിച്ച അതീവഗൗരവതരമായ വിഷയമാണെങ്കിലും മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് തീരുമാനിക്കേണ്ടതു വിദഗ്ധസമിതിയാണെന്നു സുപ്രീം കോടതി. ഇക്കാര്യത്തില്‍ കോടതിക്കു വൈദഗ്ധ്യമില്ല. കേരളവുമായും തമിഴ്നാടുമായും ചര്‍ച്ചചെയ്ത് വിദഗ്ധസമിതി അടിയന്തരതീരുമാനമെടുക്കണം. ജനസുരക്ഷയുടെ കാര്യത്തില്‍ രാഷ്ട്രീയം കലര്‍ത്തരുത്. നാളെ കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ തീരുമാനമറിയിക്കണമെന്നും ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, സി.ടി. രവികുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് നിര്‍ദേശിച്ചു. കനത്തമഴയ്ക്കുള്ള കാലാവസ്ഥാ മുന്നറിയിപ്പുണ്ടായിരിക്കേ ജലനിരപ്പ് കൂട്ടാന്‍ അനുവദിക്കരുതെന്ന കേരളത്തിന്റെ അപേക്ഷയാണു കോടതി ഇന്നലെ പരിഗണിച്ചത്. ജലനിരപ്പ് സംബന്ധിച്ച് കോടതിയില്‍ വാദമുഖം തുറക്കാതെ, എല്ലാ കക്ഷികളുമായും കൂടിയാലോചിച്ച് തീരുമാനമറിയിക്കണം.അനാവശ്യമായി സമയം പാഴാക്കാതെ തമിഴ്നാടുമായി ആശയവിനിമയം നടത്താന്‍ കേരളം മടിക്കരുത്. അങ്ങനെ തീരുമാനമുണ്ടായാല്‍ കോടതിക്ക് ഇടപെടേണ്ടിവരില്ലെന്നും കോടതി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *