റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കരുതലോടെ മുന്നോട്ട് : സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഇമ്മ്യുൺ ബൂസ്റ്റർ മരുന്ന് വിതരണം നടത്തി

October 26, 2021 - 10:05 am

കട്ടപ്പന: കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ കരുതലോടെ മുന്നോട്ട് എന്ന പദ്ധതിയുടെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഇമ്മ്യുൺ ബൂസ്റ്റർ മരുന്ന് വിതരണത്തിന്റെ ഉദ്ഘാടനം ന‌ടന്നു. ഇടുക്കി ജില്ലയിലെ 2 ഹോമിയോ ആശുപത്രികളിലും 38 ഡിസ്പെൻസറികളിലും ,24 എൻഎച്ച് എം ഡിസ്പെൻസറികളിലും 2 സ്പഷ്യൽ ഡിസ്പെൻസറികളിലും മരുന്ന് വിതരണം ചെയ്തു.

കട്ടപ്പന നഗരസഭ ഗവ ഹോമിയോ ഡിസ്പെൻസറിയിൽ നടന്ന മരുന്ന് വിതരണത്തിന്‍റെ ഉദ്ഘാടനം കട്ടപ്പന നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഏലിയാമ്മ കുര്യാക്കോസ് നിർവഹിച്ചു. യോഗത്തിൽ ന​ഗരസഭ കൗസിലർ രജിത രമേഷ് അധ്യക്ഷയായിരുന്നു .ചിഫ് മെഡിക്കൽ ഓഫിസർ. ഡോ ഗ്രോസി .പി, പ്രോഗ്രാമിനെ കുറിച്ച് വിശദികരിച്ചു.2021 ഒക്ടോബർ 25,26,27 തീയതികളിലായി കട്ടപ്പന ന​ഗരസഭയിലെ എല്ലാ വിദ്യാർത്ഥികൾക്കും മരുന്ന് വിതരണം ചെയ്യുമെന്ന് ചീഫ് മെഡിക്കൽ ഓഫീസർ അറിയിച്ചു. യോഗത്തിൽ അസ്ന പി.ഐ ,മുജിബ് റഹ്മാൻ , അശോകൻ വി എന്നിവർ സംസാരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *