റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കറുത്ത വര്‍ഗക്കാരനായ ആദ്യ യു.എസ്. വിദേശകാര്യ സെക്രട്ടറി കോളിന്‍ പവല്‍ അന്തരിച്ചു

October 19, 2021 - 8:56 am

വാഷിങ്ടണ്‍: കോവിഡാനന്തര അസ്വസ്ഥതകളെത്തുടര്‍ന്ന് അമേരിക്കയിലെ കറുത്ത വര്‍ഗക്കാരനായ ആദ്യ വിദേശകാര്യ സെക്രട്ടറി കോളിന്‍ പവല്‍ (84) അന്തരിച്ചു. നാലു പ്രസിഡന്റുമാര്‍ക്കൊപ്പം പ്രവര്‍ത്തിച്ച ഖ്യാതിയും പവലിനു സ്വന്തം. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനവര്‍ഷങ്ങളിലും ഈ നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളിലും അമേരിക്കയുടെ വിദേശകാര്യനയം പരുവപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചയാളാണു പവല്‍. ജോര്‍ജ് ഡബ്ല്യു. ബുഷ് പ്രസിഡന്റായിരിക്കെ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ്(സംയുക്ത സേനാധിപന്‍) പദവി വഹിച്ചു. 1991-ലെ ഗള്‍ഫ് യുദ്ധവും യു.എസിന്റെ ഇറാഖ് അധിനിവേശവും പവലിന്റെ നേതൃത്വത്തിലായിരുന്നു.പ്രസിഡന്റുമാരായിരുന്ന ജോണ്‍ എഫ്. കെന്നഡിയുടെ സൈനിക ഉപദേഷ്ടാവായും റൊണാള്‍ഡ് റീഗന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വിയറ്റ്നാം യുദ്ധവേളയില്‍ ദേശീയ സരക്ഷാ ഉപദേഷ്ടാവായി നിയമിതനായതോടെ ഈ പദവിയിലെത്തുന്ന ആദ്യ കറുത്തവര്‍ഗക്കാരനായി. 1983-93 കാലയളവില്‍ ജോര്‍ജ് ഡബ്ല്യു. ബുഷ്, ബില്‍ ക്ലിന്റണ്‍ എന്നിവര്‍ പ്രസിഡന്റായിരിക്കെ സംയുക്ത സേനാ മേധാവി സ്ഥാനവും അലങ്കരിച്ചു. ഈ സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞയാളും പവല്‍തന്നെ. അമേരിക്കയിലെ പരമോന്നത സിവിലിയന്‍ ബഹുമതികളിലൊന്നായ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം രണ്ടുവട്ടമാണ് പവലിനെ തേടിയെത്തിയത്.ജെമെക്കയില്‍നിന്നു യു.എസിലേക്കു കുടിയേറിയവരായിരുന്നു പവലിന്റെ മാതാപിതാക്കള്‍. 1937 ഏപ്രില്‍ അഞ്ചിനായിരുന്നു ജനനം. ജിയോളജിയില്‍ ബിരുദപഠനവേളയില്‍ത്തന്നെ റിസര്‍വ് ഓഫീസേഴ്സ് ട്രെയിനിങ് കോപ്സില്‍ അംഗമായ പവല്‍, പഠനാനന്തരം യു.എസ്. സേനാംഗമായി. പശ്ചിമ ജര്‍മനിയിലായിരുന്നു ആദ്യ പോസ്റ്റിങ്. വിദേശകാര്യ സെക്രട്ടറി പദമൊഴിഞ്ഞശേഷവും സജീവമായിരുന്നു പവല്‍.1962-ല്‍ അല്‍മയെ വിവാഹം കഴിച്ചു. മക്കള്‍: െമെക്കല്‍, ലിന്‍ഡ, ആന്‍മേരി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *