റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദുര്‍ഗാ പൂജാചടങ്ങിനിടയിലേക്ക് വാഹനം പാഞ്ഞുകയറി; ഒരു മരണം, ഇരുപതിലധികം പേർക്ക് പരിക്ക്

October 15, 2021 - 8:44 pm

ന്യൂഡല്‍ഹി: ഛത്തീസ്ഗഡിലെ ജഷ്പൂര്‍ ജില്ലയില്‍ ദുര്‍ഗാ പൂജാ ചടങ്ങിനിടെ ഭക്തര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി ഒരാള്‍ മരിച്ചു.ഇരുപതിലധികം ആളുകള്‍ക്ക് അപകടത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു.

ദുര്‍ഗാ ദേവിയുടെ വിഗ്രഹം നിമജ്ജനം ചെയ്യാന്‍ നടന്നുപോവുകയായിരുന്ന ഭക്തര്‍ക്ക് മുകളിലേക്കാണ് വാഹനം പാഞ്ഞുകയറിയത്.

പ്രകോപിതരായ നാട്ടുകാര്‍ വാഹനം പിന്തുടര്‍ന്നെങ്കിലും വാഹനം റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു.

സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഇരുപത്തിയൊന്നും ഇരുപത്തിരണ്ടും വയസ്സുള്ള രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *