റിപ്പോര്‍ട്ട്
ഡെസ്ക് ന്യൂസ്

സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറെ പഞ്ചായത്ത് പ്രസിഡന്റ് കൈയേറ്റം ചെയ്‌തെന്ന് പരാതി

October 15, 2021 - 11:32 am

കൊല്ലം: ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറെ പഞ്ചായത്ത് പ്രസിഡന്റ് കയ്യേറ്റം ചെയ്‌തെന്ന് പരാതി. ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാര്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് പരാതി.  പരുക്കേറ്റ മെഡിക്കൽ ഓഫീസർ ഡോ. ഗണേശ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

കിണറ്റില്‍ വീണു മരിച്ച ആളുടെ മരണം ഉറപ്പാക്കാന്‍ ഡോക്ടര്‍ തയാറായില്ലെന്ന് പ്രസിഡന്റ് ആരോപിച്ചു. ആശുപത്രിയില്‍ എത്തിയ താനടക്കം ഉള്ളവരോട് ഡോക്ടര്‍ മോശമായി പെരുമാറുകയാണ് ഉണ്ടായതെന്നും പ്രസിഡന്റ് ശ്രീകുമാര്‍ പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് ശാസ്താംകോട്ട താലൂക്ക് ആശുപത്രി ഒപി കെജിഎംഒഎ ബഹിഷ്‌കരിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →

Leave a Reply

Your email address will not be published. Required fields are marked *