മലപ്പുറം ; കോട്ടക്കലില്‍ കഴിഞ്ഞ ദിവസം യുവതി മര്‍ദ്ദനമേറ്റ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. കോട്ടക്കല്‍ സ്വദേശിനി ഉമ്മുക്കുല്‍സു (32)ആണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ദേഹമാസകലം മുറിവേറ്റ ഉമ്മുക്കുല്‍സുവിനെ 2021 ഒക്ടോബര്‍ 8 നാണ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ എത്തുമ്പോഴേക്കും മരിച്ചിരുന്നു.
ഭര്‍ത്താവ് താജുദ്ദീനെതിരെ കൊലപാതക കുറ്റം ചുമത്തി പോലീസ് കേസെടുത്തു. യുവതിയെ മെഡിക്കല്‍ കോളേജിലാക്കി മരണം സ്ഥിരീകരിച്ചപ്പോള്‍ ദാജുദ്ദീന്‍ മുങ്ങുകയായിരുന്നു. പ്രതി ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. ബാലുശേരി വീര്യമ്പ്രത്ത് സുഹൃത്തിന്റെ വീട്ടില്‍വെച്ച് താജുദ്ദീന്‍ ഇവരെ ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. പരപുരുഷ ബന്ധം സംശയിച്ചായിരുന്നു. താജുദ്ദീന്‍ യുവതിയെ മര്‍ദ്ദിച്ചതെന്നും പോലീസ് പറയുന്നു. പ്രതിക്കായി തെരച്ചില്‍ തുടരുന്നു.



