റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വനത്തില്‍ കുടുങ്ങിയ പോലീസ്‌ ഉദ്യോഗസ്ഥരെ തിരികെ എത്തിച്ചു.പോലീസുകാര്‍ അനുമതിയില്ലാതെ വനത്തില്‍ കയറിയതില്‍ വനം വകുപ്പിന്‌ അതൃപ്‌തി

October 10, 2021 - 9:10 am

മലമ്പുഴ; കഞ്ചാവ്‌ വേട്ടക്കായി പോയി വനത്തില്‍ കുടുങ്ങിയ 14 അംഗ പോലീസ്‌ ഉദ്യോഗസ്ഥ സംഘത്തെ വനം വകുപ്പ പുറത്തെത്തിച്ചു. വനം വകുപ്പിനെ അറിയിക്കാതെ പോലീസ്‌ സംഘം വനത്തില്‍ കയറിയതില്‍ വനം വകുപ്പ്‌ അതൃപ്‌തി രേഖപ്പെടുത്തി. കാട്‌ പരിചയമില്ലാത്തവര്‍ കാട്ടില്‍ കയറിയതിനാലാലാണ്‌ കുഴപ്പമുണ്ടായതെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് നല്‍കുമെന്നും വനം വകുപ്പ്‌ അറിയിച്ചു. സംഭവത്തില്‍ രക്ഷിക്കാന്‍പോയ ദൗത്യസംഘം പകര്‍ത്തിയ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നു.

അതേസമയം രക്ഷാ ദൈത്യത്തിന്‌ പോയ വനപാലകര്‍ കുടുങ്ങിയത്‌ ആറംഗ കാട്ടാനസംഘത്തിന്‌ മുന്നിലാണ്‌. വാളയാറില്‍ നിന്നു കയറിയ സംഘമാണ്‌ കാട്ടാനക്കൂട്ടത്തിനുമുന്നില്‍ പെട്ടത്‌. ശബ്ദം ഉണ്ടാക്കിയപ്പോള്‍ കാട്ടാനസംഘം കാട്ടില്‍ കയറുകയായിരുന്നു. രക്ഷാദൗത്യസംഘം എത്തിയിരുന്നില്ലെങ്കില്‍ തങ്ങള്‍ക്ക്‌ കാട്ടില്‍നിന്ന്‌ പുറത്തിറങ്ങാന്‍ കഴിയുായിരുന്നില്ലെന്ന്‌ രക്ഷപെട്ട പോലീസ്‌ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.

2021 ഒക്ടോബര്‍ 8ന്‌ രാവിലെ 8മണിയോടെയായിരുന്നു വനത്തിനകത്തെ കഞ്ചാവ്‌ കൃഷി നശിപ്പിക്കാന്യ്‌ നര്‍ക്കോട്ടിക്ക് ഡിവൈഎസ്‌പി ശ്രീനിവാസന്റെ നേതൃത്വത്തിലുളള 14 അംഗ സംഘം മലമ്പുഴ വഴി ഉള്‍ക്കാട്ടില്‍ കടന്നത്‌. ഉച്ചതിരിഞ്ഞ്‌ മഞ്ഞു മൂടുകയും ദിക്കു തെറ്റുകയും ചെയ്‌തു. മഴകൂടി എത്തിയതോടെ കാട്ടിനുളളിലെ പാറപ്പുറത്ത്‌ തങ്ങാന്‍ സംഘം തീരുമാനിക്കുകയായിരുന്നു.

കാട്ടിനുളളിലെ പരിമിതമായ റേഞ്ചില്‍ വിവരം പുറത്തെത്തിക്കുകയും പുലര്‍ച്ചെയോടെ രണ്ട്‌ രക്ഷാ ദൗദ്യ സംഘങ്ങള്‍ വനത്തിലേക്ക പുറപ്പെടുകയും ചെയ്‌ത്‌. വാളയാറിലൂടെ കയറിയ സംഘം കാട്ടാനകൂട്ടങ്ങള്‍ക്കു മുന്നില്‍ പെട്ടെങ്കിലും ശബ്ദമുണ്ടാക്കി ആനയെ തുരത്തിയാണ്‌ ദൗത്യം തുടര്‍ന്നത്‌. അന്വേഷണ സംഘം 12 മണിയോടെ ഉദ്യോഗസ്ഥരെ കണ്ടെത്തുകയായിരുന്നു. വൈകുന്നേരം 5 മണിയോടെയാണ്‌ പോലീസുകാരുമായി ദൗത്യസംഘം കാടിന്‌ പുറത്തെത്തിയത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *