റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എസിയില്‍ നിന്നും തീ പടര്‍ന്ന് ദമ്പതികള്‍ മരിച്ചു

October 10, 2021 - 11:12 am

ചെന്നൈ: ചെന്നൈയിലെ മധുരയില്‍ എസിയില്‍ നിന്നും തീ പടര്‍ന്ന് ദമ്പതികള്‍ മരിച്ചു. മധുരയിലെ ആനയൂരില്‍ വാടക വീട്ടില്‍ താമസിച്ചിരുന്ന ശതികണ്ണനും ശോഭയുമാണ് മരിച്ചത്. 09/10/21 ശനിയാഴ്ച രാത്രിയാണ് സംഭവം.ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ദമ്പതികള്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു സംഭവം. എസിക്കുള്ളില്‍ നിന്നും പുക പടരുകയും പെട്ടന്നു തന്നെ മുറിയിലാകെ തീ പിടിക്കുകയുമായിരുന്നു. ഫയര്‍ ആന്‍ഡ് റെസ്ക്യൂ എത്തിയാണ് തീ അണച്ചത്. തുടര്‍ന്ന് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനയച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *