ആര്യന്‍ ഖാന്റെ കസ്റ്റഡി കാലാവധി നീട്ടാനാവില്ല: ജുഡീഷ്യല്‍ കസ്റ്റഡിയിൽ വിട്ടു

മുംബൈ: ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസില്‍ അറസ്റ്റ് ചെയ്ത ആര്യന്‍ ഖാന്റെ കസ്റ്റഡി കാലാവധി നീട്ടണമെന്ന എന്‍.സി.ബിയുടെ ആവശ്യം കോടതി തള്ളി. എന്‍.സി.ബിയുടെ കസ്റ്റഡിയില്‍ ചോദ്യംചെയ്യല്‍ ഇനിയും ആവശ്യമില്ലെന്ന് വ്യക്തമാക്കിയ കോടതി ആര്യന്‍ ഖാനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു.

‘ ഇതുവരെ മതിയായ സമയം നല്‍കിയതിനാല്‍ കസ്റ്റഡി ചോദ്യം ചെയ്യല്‍ ഇനി ആവശ്യമില്ലെന്ന് ഞാന്‍ കരുതുന്നു,’ എന്ന് നിരീക്ഷിച്ച ശേഷമാണ് ജഡ്ജി ആര്യന്‍ ഖാനെ ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടത്.

ഡ്രഗ്‌സ് കണ്‍ട്രോള്‍ ഏജന്‍സിയുടെ പിടിയില്‍ നിന്നും ജയിലിലേക്ക് മാറ്റിയതിന് തൊട്ടു പിന്നാലെ ആര്യന്‍ ഖാന്റെ വക്കീല്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ജാമ്യാപേക്ഷ കോടതി 08/10/21 വെളളിയാഴ്ച പരിഗണിക്കും.

ജയിലിലേക്ക് കൈമാറാനുള്ള സമയം അവസാനിക്കുകയും നിര്‍ബന്ധിത കൊവിഡ് പരിശോധന നടത്തുകയും ചെയ്യേണ്ടതിനാല്‍ ആര്യനും മറ്റ് പ്രതികളും ഇന്ന് രാത്രി മയക്കുമരുന്ന് നിയന്ത്രണ ഏജന്‍സിയുടെ ഓഫീസുകളില്‍ തന്നെ കഴിയേണ്ടി വരും.

Share
അഭിപ്രായം എഴുതാം