ചെറിയാന്‍ ഫിലിപ്പിനെ ഖാദി ബോര്‍ഡ്‌ വൈസ്‌ ചെയര്‍മാനായി നിയമിച്ചു

തിരുവനന്തപുരം ; കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ പുതിയ വൈസ്‌ ചെയര്‍മാനായി ഇടതുസഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പിനെ നിയമിച്ചു. ശോഭന ജോര്‍ജ്‌ രാജി വെച്ച ഒഴിവിലേക്കാണ്‌ നിയമനം. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത്‌ നവകേരള മിഷന്‍ കോ ഓര്‍ഡിനേറ്റരായിരുന്നു ചെറിയാന്‍ ഫിലിപ്പ്‌.

2001ല്‍ യുഡിഎഫ്‌ വിട്ട്‌ സിപിഎം പാളയത്തിലെത്തി. അതേവര്‍ഷം പുപ്പളളിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെയും 2006ല്‍ കല്ലൂപ്പാറയില്‍ ജോസഫ്‌ എം പുതുശേരിക്കെതിരെയും 2011ല്‍ വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരനെതിരെയും ഇടത്‌ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച്‌ പരാജയപ്പെട്ടു. 2006ല്‍ വി.എസ്‌ സര്‍ക്കാരിന്റെ കാലത്ത്‌ കെടിഡിസി ചെയര്‍മാനായിരുന്നു.

Share
അഭിപ്രായം എഴുതാം