റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കുട്ടികൾക്കായി യൂട്യൂബ് ചാനലുമായി എഴുത്തുകാരൻ സി ആർ ദാസ്

October 2, 2021 - 9:11 pm

തൃശ്ശൂർ: പ്രമുഖ എഴുത്തുകാരൻ സി ആർ ദാസ് കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ഒരുക്കിയ ‘സി ആർ ദാസ് മിഷൻ’ എന്ന യൂട്യൂബ് ചാനലിൻ്റെ ഉദ്ഘാടനം തൃശ്ശൂർ ക്രിയാറ്റിഫിൽ നടന്നു.ചാനലിൻ്റെ ഉദ്ഘാടനം കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട് വൈശാഖൻ നിർവഹിച്ചു.

ജനാധിപത്യം ,മതേതരത്വം , ശാസ്ത്രം ,പരിസ്ഥിതി, ചരിത്രം ,യാത്ര, നാടകം, ചെറുസിനിമ, തുടങ്ങിയ വിഷയങ്ങളിൽ കുട്ടികളും രക്ഷിതാക്കളുമായി സംവദിക്കുന്നതാകും ചാനലെന്ന് വൈശാഖൻ പറഞ്ഞു.

ആകാശവാണിയിൽ നിന്ന് വിരമിച്ച സീനിയർ ആർട്ടിസ്റ്റായ എം തങ്കമണി അദ്ധ്യക്ഷത വഹിച്ചു.

വിദ്യാർത്ഥികളായ ദിയ ,ഗൗതം, വിഷ്ണു എന്നിവർക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ വച്ച് സി ആർ ദാസ് നൽകി.

സമദർശി.കോം ചീഫ് എഡിറ്റർ വി ബി രാജൻ ആശംസ പറഞ്ഞു.
ക്രിയാറ്റിഫ് പബ്ലിക്കേഷൻ മാനേജിംഗ് പാർട്ണർ സുഭദ്ര വാര്യർ, കോലഴി നാരായണൻ, വൃന്ദ കൃഷ്ണൻ തുടങ്ങിയവരും വിദ്യാർത്ഥികളും ചടങ്ങിൽ സംബന്ധിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *