സ്റ്റോക്ഹോം: സ്വീഡനിലെ ഹാംസ്റ്റഡില്‍ നടക്കുന്ന നടക്കുന്ന ലോക സബ് ജൂനിയര്‍ ക്ലാസിക് പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളിതാരം പ്രഗതി പി.നായര്‍ ഇന്ത്യക്കായി വെള്ളി മെഡല്‍ നേടി. കോഴിക്കോട് പ്രോവിഡന്‍സ് എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാര്‍ഥിനിയാണ്. സ്‌കോട്ട് 60 കിലോഗ്രാം, ബെഞ്ച് പ്രസ് 30 കിലോഗ്രാം, ഡെഡ് ലിഫ്റ്റ് 95 കിലോഗ്രാം എന്നിങ്ങനെ ആകെ 185 കിലോ ഉയര്‍ത്തിയാണ് നേട്ടം കരസ്ഥമാക്കിയത്.