കൊച്ചി: എറണാകുളം ചമ്പക്കര മഹിളാ മന്ദിരത്തിൽ നിന്നും ചാടിപ്പോയ മൂന്ന് യുവതികളിൽ രണ്ടുപേരെ കോഴിക്കോട് നിന്നും പൊലീസ് കണ്ടെത്തി. 2021 സെപ്തംബർ 20ന് പുലർച്ചെ മുന്ന് മണിക്ക് ശേഷം മഹിളാമന്ദിരത്തിന്റെ രണ്ടാം നിലയിൽ നിന്ന് ചാടിയാണ് ഇവർ പുറത്തെത്തിയത്.രണ്ടാം നിലയിലെ ഇരുമ്പുദണ്ഡിൽ സാരി ചുറ്റി അതിൽകൂടി താഴേക്ക് ഇറങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇവരെ മെഡിക്കൽ കോളേജ് വനിതാ സെല്ലിലേക്ക് മാറ്റിയെന്ന് പൊലീസ് അറിയിച്ചു.
കടവന്ത്ര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽപ്പെട്ട് മഹിളാമന്ദിരത്തിലെത്തിയ കൽക്കത്ത സ്വദേശിയും സംരക്ഷിക്കാനാളില്ലാത്തതിനാൽ സാമൂഹ്യനിതീവകുപ്പ് മഹിളാമന്ദിരത്തിലെത്തിച്ച എറണാകുളം സ്വദേശികളായ മറ്റ് രണ്ടുപേരുമാണ് രക്ഷപ്പെട്ടത്. കൽക്കത്ത സ്വദേശിക്ക് 19 വയസും ബാക്കി രണ്ടുപേർക്കും 18 വയസുമാണ് പ്രായം.
പുറത്ത് പോവുകയാണെന്നും ഇനി നോക്കേണ്ടെന്നും മുന്ന് യുവതികളും കത്തെഴുതിയും വെച്ചിരുന്നു