റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചന്ദനം കടത്ത് : രണ്ടുപേർ അറസ്റ്റിൽ

September 17, 2021 - 8:01 am

പാലക്കാട്: ചന്ദനം കടത്താൻ ശ്രമിച്ച രണ്ട് പേരെ മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. മണ്ണാർക്കാട് ചങ്ങലീരി സ്വദേശി മുഹമ്മദ് ഫാസിൽ, തെങ്കര കൈതച്ചിറ സ്വദേശി സുജിത്ത് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.

അട്ടപ്പാടിയിൽ നിന്ന് ചന്ദനവുമായി വന്ന ഇവരെ മേലാമുറിയിൽ വെച്ചാണ് പൊലീസ് പിടികൂടിയത്. 15 കഷണങ്ങളാക്കിയാണ് ചന്ദനമുട്ടികൾ ബാഗിൽ സൂക്ഷിച്ചിരുന്നത്. നടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതികളെ വനംവകുപ്പിന് കൈമാറി. മണ്ണാർക്കാട് എസ്ഐ കെആർ ജസ്റ്റിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *