റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എറണാകുളം: കോട്ടപ്പാടം കൊമ്പനാൽ തണ്ട് റോഡിന് 15 ലക്ഷം രൂപ അനുവദിച്ചു

September 17, 2021 - 9:59 pm

കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ കവളങ്ങാട് പഞ്ചായത്തിൽ 18-ാം വാർഡിൽ കോട്ടപ്പാടം – കൊമ്പനാൽ തണ്ട് റോഡിന് 15 ലക്ഷം രൂപ അനുവദിച്ചു. നിലവിൽ റോഡ് തകർന്ന് ഗതാഗത യോഗ്യമല്ലാത്ത അവസ്ഥയിലാണ്. റോഡ് നവീകരണത്തിനായി ആന്റണി ജോൺ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുമാണ് തുക അനുവദിച്ചത്.

റോഡ് നവീകരണം പൂർത്തിയാകുന്നതോടെ കൊമ്പനാൽ തണ്ട് പ്രദേശത്തുള്ളവർക്ക് നെല്ലിമറ്റത്തേക്കും, കോതമംഗലത്തേക്കും എളുപ്പത്തിൽ എത്തിച്ചേരുവാൻ സാധിക്കുന്നതോടൊപ്പം മഴക്കാലത്ത് റോഡിലുണ്ടാകുന്ന വെള്ളക്കെട്ടിനും പരിഹാരമാകും. ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ ആരംഭിക്കുമെന്നും എംഎൽഎ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *