റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാലാ ബിഷപ്പിൻ്റെ പ്രസ്താവന അപകടകരവും നിരുത്തരവാദപരവുമാണെന്ന് സക്കറിയ

September 12, 2021 - 5:28 pm

കോഴിക്കോട്: കേരളത്തില്‍ നാര്‍ക്കോട്ടിക് ജിഹാദുണ്ടെന്ന പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവന അപകടകരവും നിരുത്തരവാദപരവുമാണെന്ന് എഴുത്തുകാരന്‍ പോള്‍ സക്കറിയ. പ്രസ്താവന ജര്‍മനിയില്‍ ഹിറ്റ്‌ലര്‍ പണ്ട് പയറ്റിയ ആശയത്തിന് സമാനമാണ്.

നാസികളെ കൂട്ടക്കൊല ചെയ്യുന്നതിന് ഹിറ്റ്‌ലര്‍ പറഞ്ഞ് പേടിപ്പിച്ചിരുന്നതിന്റെ മാറ്റൊലിയാണ് ഇപ്പോള്‍ കാണുന്നത്. ഇത്തരത്തിലുള്ള പ്രസ്താവനകളെ എന്തുവിലകൊടുത്തും തടയണമെന്നും സക്കറിയ ഞായറാഴ്ച ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

കേരളത്തില്‍ നാര്‍ക്കോട്ടിക് ജിഹാദുണ്ടെന്ന് യാതൊരു തെളിവുമില്ലാതെയാണ് ബിഷപ്പ് നിരുത്തരവാദപരമായ പ്രസ്താവന നടത്തിയത്.

ഐസ്‌ക്രീം പാര്‍ലറുകളില്‍ ഡ്രഗ്‌സ് കൊടുത്ത് ക്രിസ്ത്യനികളെ പറ്റിച്ചുകൊണ്ടുപോകുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. അഭിപ്രായസ്വാതന്ത്ര്യവും ജനാധിപത്യവുമുണ്ട് എന്നത് സത്യമാണ്. എന്നാല്‍, ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഏറ്റവും ജീര്‍ണിച്ച അവസ്ഥയാണ്.

കേരളത്തിലെ ഏറ്റവും വലിയൊരു സമൂഹത്തിനെതിരേ ഒരു മതത്തിന്റെ അധ്യക്ഷന്‍ ഇത്തരത്തില്‍ ആരോപണമുന്നയിക്കുമെന്നത് വിശ്വസിക്കാന്‍ പറ്റില്ല.

സാമൂഹിക സൗഹാര്‍ദത്തെ തകര്‍ക്കുന്ന ഇത്തരത്തിലുള്ള പ്രസ്താവന യഥാര്‍ഥത്തില്‍ സെല്‍ഫ് ഗോളാണ്. അവനവന്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണ് ചെയ്യുന്നത്. നമ്മള്‍ സെല്‍ഫ് ഗോളെന്ന് പറയും. അവര്‍ക്ക് വേറെ അര്‍ഥങ്ങളുണ്ടാവാം. വാസ്തവത്തില്‍ ഏതൊരു മതത്തിലെയും പുരോഹിതന്‍മാരില്‍ നല്ല പങ്കും ഇത്തരത്തില്‍ സംസാരം നടത്തില്ല.

അവരില്‍ നല്ല പങ്കും മാന്യമായി തൊഴിലെടുക്കുന്നവരാണ്. അവര്‍ ഔചിത്യമില്ലാത്ത പ്രസ്താവന നടത്തില്ല. ക്രൈസ്തവരെ പോലെ തന്നെ കേരളത്തില്‍ വേരുറപ്പിച്ച് ജീവിക്കുന്ന ഒരു സമൂഹത്തിനെതിരേയാണ് ശത്രുതയുണ്ടാക്കുന്ന പരാമര്‍ശം നടത്തിയിരിക്കുന്നതെന്നും സക്കറിയ കൂട്ടിച്ചേര്‍ത്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *