റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇറാനുമായി നേരിട്ടുള്ള ചർച്ചയ്ക്ക് ട്രംപും പാകിസ്താനിലെത്തിയേക്കുമെന്ന് സൂചന

April 21, 2026 - 7:52 pm

വാഷിങ്ടൺ: ഇറാൻ പ്രതിനിധികളുമായി പാകിസ്താനിൽ നടക്കാനിരിക്കുന്ന ചർച്ചകളിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പങ്കെടുത്തേക്കുമെന്ന് റിപ്പോർട്ട്. പാകിസ്താനിൽ നടക്കുന്ന ചർച്ചയിൽ ഇറാനുമായി ഒരു കരാറിലെത്തുകയാണെങ്കിൽ ഡൊണാൾഡ് ട്രംപ് നേരിട്ടോ ഓൺലൈൻ വഴിയോ ഇതിൽ പങ്കുചേരുമെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട്‌ചെയ്തു.

വെടിനിർത്തൽ കരാർ

ഇറാനും അമേരിക്കയും തമ്മിലുള്ള വെടിനിർത്തൽ കരാർ ഏപ്രിൽ 22 ബുധനാഴ്ച അവസാനിക്കാനിരിക്കെയാണ് പാകിസ്താനിൽ രണ്ടാംഘട്ട സമാധാന ചർച്ചകൾക്ക് വേദിയൊരുങ്ങുന്നത്. ചർച്ച സംബന്ധിച്ച് അനിശ്ചിതത്വങ്ങളും നിലനിൽക്കുന്നുണ്ട്. ഹോർമുസിൽ ഇറാൻ കപ്പൽ അമേരിക്ക പിടിച്ചെടുത്തത് അടക്കമുള്ള നടപടികൾ ചൂണ്ടിക്കാട്ടി ഇറാൻ ചർച്ചയിൽനിന്ന് വിട്ടുനിൽക്കുമെന്നായിരുന്നു നേരത്തേ പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ, അത്തരമൊരു അന്തിമതീരുമാനം എടുത്തിട്ടില്ലെന്ന് ഇറാനിലെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട്‌ചെയ്തു. ചർച്ചയിൽ പങ്കെടുക്കുന്ന കാര്യം ‘പോസിറ്റീവായി’ വിശകലനം ചെയ്തുവരികയാണെന്നും ഇറാൻ പ്രതിനിധി പറഞ്ഞു.

പാകിസ്താൻ എല്ലാ ഒരുക്കങ്ങളും നടത്തിവരികയാണെന്നാണ് റിപ്പോർട്ട്

ഇറാൻ പങ്കെടുത്തേക്കുമെന്ന സൂചനകൾ പുറത്തുവന്നതോടെ ബുധനാഴ്ചതന്നെ പാകിസ്താനിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ച . നടന്നേക്കുമെന്നാണ് വിവരം. പാകിസ്താൻ എല്ലാ ഒരുക്കങ്ങളും നടത്തിവരികയാണെന്നാണ് റിപ്പോർട്ട്. ഇസ്ലാമാബാദിലെ വിവിധയിടങ്ങളിലായി 20,000-ഓളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് പാകിസ്താൻ വിന്യസിച്ചിരിക്കുന്നത്. ചർച്ചയ്ക്ക് മുന്നോടിയായി അമേരിക്കൻ സുരക്ഷാ ഉദ്യോഗസ്ഥരും ഇസ്ലാമാബാദിൽ എത്തിയിട്ടുണ്ട്. അതിനിടെ, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഉൾപ്പെടെയുള്ള യുഎസ് സംഘം ചൊവ്വാഴ്ച പാകിസ്താനിലേക്ക് യാത്ര തിരിക്കുമെന്നാണ് റിപ്പോർട്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *