റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

200 കോടി രൂപയുടെ തട്ടിപ്പ്: ലീന മരിയ ഉള്‍പ്പെട്ട കേസില്‍ നാല് പേര്‍ കൂടി അറസ്റ്റില്‍

September 6, 2021 - 3:02 pm

ന്യൂഡല്‍ഹി: നടി ലീന മരിയ പോള്‍ ഉള്‍പ്പെട്ട 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുകേസില്‍ നാല് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കേസില്‍ ഞായറാഴ്ചയാണ് ലീന മരിയ പോളിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയറിന്റെ മുന്‍ പ്രമോട്ടര്‍ ശിവേന്ദര്‍ സിംഗിന്റെ ഭാര്യയെ കബളിപ്പിച്ചാണ് 200 കോടി രൂപ തട്ടിയെടുത്തത്. വായ്പ തട്ടിപ്പ്, കള്ളപണം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് ജയിലില്‍ കഴിയുന്ന ശിവേന്ദര്‍ സിങ്ങിനെയും സഹോദരന്‍ മല്‍വീന്ദര്‍ മോഹന്‍ സിങ്ങിനെയും പുറത്തിറക്കാന്‍ 200 കോടി രൂപ പ്രതികള്‍ ആവശ്യപ്പെടുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ലീന മരിയ പോളിനെ ചോദ്യം ചെയ്തിരുന്നു. സുകേഷ് ചന്ദ്രശേഖറുടെ പങ്കാളിയായിരുന്നു ലീന മരിയ പോള്‍. കാനറ ബേങ്കിന്റെ അമ്പത്തൂര്‍ ശാഖയില്‍ നിന്നും 19 കോടിയും വസ്ത്രവ്യാപാരിയെ കബളിപ്പിച്ച് 62 ലക്ഷവും തട്ടിയെടുത്ത കേസില്‍ ഇരുവരും അറസ്റ്റിലായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *