പത്തനംതിട്ട: പത്തനംതിട്ട, കോഴഞ്ചേരി ഉള്‍പ്പെടെ ജില്ലയിലെ അവശേഷിക്കുന്ന വില്ലേജുകളിലെ റീസര്‍വേ ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിജിറ്റല്‍ സര്‍വേ നടപ്പില്‍ വരുന്നതു വരെ കാത്തിരിക്കാതെ റീസര്‍വേ ടീമിനെ നിയോഗിച്ച് ജില്ലയിലെ അവശേഷിക്കുന്ന 11 വില്ലേജുകളിലെ സര്‍വേ കൂടി പൂര്‍ത്തീകരിക്കണമെന്ന ആവശ്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.




